അവാർഡ് നിറവിൽ ഫ്ളവേഴ്‌സ് പ്രോമോ പ്രൊഡ്യൂസർ രാജേഷ് ആർ നാഥിന്റെ ‘കാവൽ മേഘങ്ങൾ’

December 7, 2021

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരവുമായി എത്തിയതാണ് കാവൽ മേഘങ്ങൾ എന്ന സംഗീത ആൽബം. കാർഗിൽ വിജയദിനമായ ജൂലൈ 26 ന് ഫ്ളവേഴ്‌സിലും ട്വന്റി ഫോറിലുമായി സംപ്രേഷണം ചെയ്ത ഗാനമാണ് കാവൽ മേഘങ്ങൾ. സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഒരു നോവിന്റെ തേങ്ങൽ ബാക്കിനിർത്തിയ ആൽബത്തെ തേടി നിരവധി അവാർഡുകളും എത്തുന്നുണ്ട്. ഇപ്പോഴിതാ മിനി ബോക്സ് ഓഫീസ് ഇന്ത്യയുടെ പത്താമത് മുംബൈ ഷോർട്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംഗീത ആൽബത്തിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരവും കരസ്ഥമാക്കിയിരിക്കുകയാണ് ഈ ഗാനം.

ഫ്ളവേഴ്സ് ചാനലിലെ പ്രൊമോ പ്രൊഡ്യൂസർ രാജേഷ് ആർ നാഥാണ് ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സാന്റിയാണ്. എഡിറ്റിങ് ജിഷ്ണു ഗിരീശൻ, സനു എന്നിവരാണ്.

Read also: 120 ബസുകളിലായി 3500 കിലോമീറ്റർ സൗജന്യമായി സഞ്ചരിച്ച് എഴുപത്തഞ്ചുകാരി; സൗജന്യ യാത്രയ്ക്ക് പിന്നിൽ ഒരു കൗതുകം

അതേസമയം ഇത് രണ്ടാം തവണയാണ് കാവൽ മേഘങ്ങളെ തേടി അവാർഡ് എത്തുന്നത്. നേരത്തെ കെ എഫ് എഫ് കെയുടെ മികച്ച സംഗീത ആൽബത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും കാവൽ മേഘങ്ങൾക്ക് ലഭിച്ചിരുന്നു.

Story highlights: Rajesh R Nath’s Music Album Kaval Meghangal receives award