ലാൽ ജൂനിയർ ഒരുക്കുന്ന ‘നടികർ തിലകം’- പ്രധാന വേഷങ്ങളിൽ ടൊവിനോ തോമസും സൗബിനും

December 7, 2021

ലാൽ ജൂനിയറിന്റെ പുതിയ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ടൊവിനോ തോമസും സൗബിൻ ഷാഹിറും. സുവിൻ സോമശേഖരന്റെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ തിലകം’ എന്ന ചിത്രത്തിലാണ് ഇരുവരും വേഷമിടുന്നത്. 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കും. യക്ഷൻ നേഹയാണ് സംഗീതം ഒരുക്കുന്നത്.

ഒരു കോമഡി കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ് ചിത്രം. ‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലാൽ ജൂനിയർ. അതേസമയം, നടൻ ടൊവിനോ തോമസ് ഇപ്പോൾ വരാനിരിക്കുന്ന ‘വാശി’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. നടി കീർത്തി സുരേഷ് ഒരു നായികയായി അഭിനയിക്കുന്നു. നടൻ സൗബിൻ ഷാഹിറിന്റെ പുതിയ ചിത്രം ലാൽ ജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’, ‘വെള്ളരിക്ക പട്ടണം’ തുടങ്ങിയവയാണ്.

Read More: മകൾക്ക് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി മുക്ത- കൺമണിയുടെ ആദ്യ സിനിമയുടെ ലൊക്കേഷൻ വിഡിയോ

മിന്നൽ മുരളിയാണ് ടൊവിനോ തോമസിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ക്രിസ്‌മസ്‌ റിലീസായി ഡിസംബർ 24 മുതലാണ് ചിത്രം കാഴ്ചക്കാരിലേക്ക് എത്തുന്നത്.

Story highlights- tovino thomas and soubin shahir’s next with lal junior