അച്ഛനെ മിസ് ചെയ്യുന്നു; വിവാഹവസ്ത്രത്തിൽ പിതാവിന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് മകൾ; ഹൃദയംതൊട്ട കാഴ്ച

January 4, 2022

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണം എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.. അപ്രതീക്ഷിത നേരത്ത് കേറിവരും, പ്രിയപ്പെട്ടവരെ മുഴുവൻ വേദനയിലാഴ്ത്തികൊണ്ടായിരുന്നു രാജസ്ഥാൻ സ്വദേശിയായ സുവന്യയുടെ പിതാവും മരണത്തിന് കീഴടങ്ങിയത്. മരണമടഞ്ഞ അച്ഛന്റെ സാന്നിധ്യം വിവാഹത്തിൽ വരുത്താൻ അച്ഛന്റെ അവസാന വാക്കുകൾ അടങ്ങിയ കത്ത് വിവാഹ വസ്ത്രത്തിനൊപ്പം തുന്നി ചേർത്താണ് സുവന്യ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധയും കവരുന്നത്.

കാൻസർ ബാധിതനായിരുന്ന സുവന്യയുടെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. എന്നാൽ രോഗം മൂർച്ഛിച്ചതോടെ അദ്ദേഹം കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുൻപ് സുവന്യയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം മകൾക്കായി അവസാനമായി എഴുതിയ കത്തിലെ വരികളാണ് വിവാഹ വസ്ത്രത്തിനൊപ്പം അദ്ദേഹം തുന്നി ചേർത്തത്. മക്കളോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ മുഴുവൻ.

Read also: ഒരു കോൺഫറൻസ് റൂമിൽ മാത്രം ചിത്രീകരിച്ച സിനിമ- റിലീസിനൊരുങ്ങി വിനീത് കുമാർ നായകനായ ‘ദ സസ്‌പെക്ട് ലിസ്റ്റ്’

ചുവന്ന ലെഹംഗ ആയിരുന്നു സുവന്യയുടെ വിവാഹ വേഷം. അതിനൊപ്പമുള്ള ദുപ്പട്ടയിൽ എംബ്രോയ്ഡയറി വർക്ക് ചെയ്താണ് അച്ഛന്റെ കത്ത് തുന്നി ചേർത്തത്. ഡിസൈനർ സുനൈന ഖേറയുടെ സഹായത്തോടെയാണ് കല്യാണ വസ്ത്രത്തിൽ കത്തിലെ വരികൾ തുന്നി ചേർത്തത്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച കത്ത് വലിയ രീതിയിൽ ശ്രദ്ധനേടി. അതേസമയം ഇതിനെ അനുകൂലിച്ചും സുവന്യയുടെ ദുഃഖത്തിൽ പങ്കുചേർന്നും കമന്റുകളും എത്തുന്നുണ്ട്. എന്നാൽ ഇതിനെ പ്രതികൂലിച്ചും ചിലർ സോഷ്യൽ ഇടങ്ങളിൽ കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്.

Story highlights: Bride gets father’s letter embroidered on her veil