കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

January 25, 2022

ചില വിഡിയോകൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് വളരെ അപകടം നിറഞ്ഞ പാതയിൽവെച്ച് യു ടേൺ എടുക്കുന്ന ഒരു വാഹനത്തിന്റെ വിഡിയോ. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ അതിസാഹസീകമായി വാഹനം തിരിക്കുന്ന ഡ്രൈവറുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരും എത്തിയിരുന്നു.

അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതയോടെ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തിരഞ്ഞവരും നിരവധിയാണ്. കാഴ്ചക്കാരുടെ നെഞ്ചിരിപ്പ് കൂട്ടുന്ന നിരവധി മുഹൂർത്തങ്ങൾ ഈ വിഡിയോയിലുണ്ട്. വളരെയധികം ഇടുങ്ങിയ ഒരു മലമ്പാതയിലാണ് അതിസാഹസീകമായി വാഹനം തിരിയ്ക്കുന്നത്. വാഹനത്തിന്റെ പിൻഭാഗത്തെ ടയറുകൾ ഏതാണ്ട് പൂർണമായും ഗർത്തത്തിലേക്ക് പതിക്കുമെന്ന് തോന്നിക്കുന്ന രീതിയിലാണ് പലപ്പോഴും ഈ വാഹനത്തിന്റെ മൂവ്മെന്റ്.

Read also: യാത്ര ഈ ഓട്ടോറിക്ഷയിലായാൽ അധികമൊന്നും ചിന്തിക്കാനില്ല; വൈഫൈയും കൂളറും ടിവിയും പുസ്തകങ്ങളും വരെ ലഭ്യമാണ് ഇവിടെ

അതേസമയം വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം മറ്റൊന്നാണ്. കഴിഞ്ഞ വർഷമാണ് ഈ വിഡിയോ ആദ്യമായി യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. ഡ്രൈവിങ് സ്‌കിൽ എന്ന പേജിലാണ് ഇതാദ്യമായി കണ്ടത്. വാഹനം ഓടിക്കുന്നത് ഒരു പ്രൊഫഷണൽ ഡ്രൈവറാണ്. വളരെ ചെറിയ റോഡിലും എങ്ങനെ യു ടേൺ എടുക്കാം എന്ന് കാണിച്ച് തരുകയായിരുന്നു വിഡിയോയുടെ ലക്‌ഷ്യം. വിഡിയോയിൽ ഗർത്തമെന്ന് തോന്നിക്കുന്ന ഭാഗത്ത് യഥാർത്ഥത്തിൽ ഒരു വഴിയാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി ചിത്രീകരിച്ച വിഡിയോയാണ് ആളുകളിൽ ഇപ്പോൾ അമ്പരപ്പ് സൃഷ്ടിക്കുന്നത്.

Story highlights: Driver Making Dangerous U-Turn on cliff edge- video