‘അന്ന് തുടങ്ങിയിടത്ത് നിന്ന് ഇന്ന് നമ്മൾ എവിടെയാണ്..’- വിക്രം പ്രഭുവിന് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ

January 16, 2022

സിനിമയ്ക്കുള്ളിലും പുറത്തും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. തമിഴ് താരം വിക്രം പ്രഭുവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ദുൽഖർ ഇപ്പോഴിതാ, വിക്രം പ്രഭുവിന് ഹൃദ്യമായ ജന്മദിന ആശംസകൾ അറിയിച്ചിരിക്കുകയാണ്. വിക്രം പ്രഭുവിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസ അറിയിച്ചിരിക്കുന്നത്.

മുതിർന്ന സഹോദരൻ എന്ന അഭിസംബോധനയോടെയാണ് ദുൽഖർ വിക്രം പ്രഭുവിന് ആശംസ അറിയിച്ചിരിക്കുന്നത്. ‘എന്റെ സഹോദരന് ജന്മദിനാശംസകൾ നേരുന്നു! സുഹൃത്തേ, അണ്ണാ. എന്റെ മുതിർന്ന സഹോദരാ.. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു! അന്ന് തുടങ്ങിയിടത്ത് നിന്ന് ഇന്ന് നമ്മൾ എവിടെയാണ്, നമുക്ക് ചില ഐതിഹാസിക കഥകളുണ്ട്. എല്ലായ്‌പ്പോഴും ചേർന്നുതുടരുന്ന ഞങ്ങളുടെ യാത്ര ഇതാ. ഏറെക്കാലമായി ഒന്നിച്ചുള്ള ആഘോഷങ്ങൾ തുടരുന്നത്. എപ്പോഴും സ്നേഹിക്കുക’- ദുൽഖർ സൽമാൻ കുറിക്കുന്നു.

‘ഈ രാത്രി ഓർമയിലുണ്ട്! അതെല്ലാം ഉടൻ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു! ലവ് യു’ എന്ന മറുപടിയുമായി വിക്രം പ്രഭുവും എത്തി. ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ റിലീസിന് ഒരുങ്ങുകയാണ്.

Read More: മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു- സിബിഐ ചിത്രീകരണം അവസാനിപ്പിച്ചു

 റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ത്രില്ലറാണ്ഈ ചിത്രം. സിനിമയിൽ ദുൽഖർ സൽമാൻ എസ്‌ഐ അരവിന്ദ് കരുണാകരനെന്ന വേഷത്തിലാണ് എത്തുന്നത്.

Story highlights- dulquer salmaan extends birthday wishes to vikram prabhu