‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

January 1, 2022

പാട്ട് പ്രേമികളുടെ ഹൃദയം കവരുകയാണ് ഗായകൻ എം ജയചന്ദ്രനും ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക മേഘ്‌നക്കുട്ടിയും. ഇരുവരും ചേർന്ന് പാടിയ കൊണ്ടോരാം കൊണ്ടോരാം  കൈതോലപ്പായ കൊണ്ടോരാം… എന്ന ഗാനമാണ് ഇപ്പോൾ ആസ്വാദകരുടെ മനം നിറയ്ക്കുന്നത്. ഗായകൻ എം ജെയ്ക്കൊപ്പം അതിമനോഹരമായാണ് മേഘ്‌നക്കുട്ടിയുടെയും ആലാപനം.

മലയാളികൾ കേൾക്കാൻ കൊതിക്കുന്ന ഒരുപിടി മനോഹരഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചതാണ് എം ജയചന്ദ്രൻ. ഒടിയൻ എന്ന ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം ‘ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും എം ജെയാണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികൾ. ശ്രേയ ഘോഷാൽ, സുദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൽ ഗാനമാലപിച്ചിരിക്കുന്നത്.

Read also: ഉലകനായകനൊപ്പം തമിഴകത്തിന്റെ സൂപ്പർതാരങ്ങളും; വേദിയെ അതിശയിപ്പിച്ച് സ്പോട്ട് പുലികൾ, വിഡിയോ

കുട്ടിഗായകരുടെ അതിമനോഹരമായ പാട്ടിനൊപ്പം കളിയും ചിരിയും നിറയ്ക്കുന്ന പാട്ട് വേദിയിൽ പാട്ട് പാടിയും പഠിപ്പിച്ചും കുരുന്നുകൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കാനായി എത്തുന്നവരാണ് എം ജയചന്ദ്രനും എം ജി ശ്രീകുമാറും അനുരാധയും. ഇവർക്ക് പുറമെ സിനിമാലോകത്തെ പ്രമുഖരും സംഗീത ലോകത്തെ പ്രതിഭകളുമൊക്കെ ഈ വേദിയിൽ എത്താറുണ്ട്.

Story highlights; M Jayachandran sings with Meghna