ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ച, ധീരതയ്‍ക്ക് സ്വർണമെഡൽ നേടിയ സൂപ്പർ ഹീറോ എലി മഗാവ ഇനി ഓർമ്മ

January 12, 2022

സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ വാർത്താപ്രാധാന്യം നേടിയതാണ് മഗാവ എന്ന എലി. ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ നേടിയാണ് മഗാവ വാർത്തകളിൽ നിറഞ്ഞത്. അനേകായിരം കംബോഡിയക്കാരുടെ ജീവൻ രക്ഷിച്ച മഗാവ ഇനിയില്ല. ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകന്നതിടെയാണ് മഗാവ മരണത്തിന് കീഴടങ്ങിയത്.

ലാൻഡ്മൈൻ ഡിറ്റക്ഷൻ റാറ്റാണ് മഗാവ. ഭൂമിക്കടിയിൽ പൊട്ടാതെ കിടക്കുന്ന ബോംബുകളെയും ഷെല്ലുകളെയും തിരിച്ചറിയാനുള്ള ശേഷിയുണ്ട് മഗാവയ്ക്ക്. അതുകൊണ്ടുതന്നെ കംബോഡിയയിലെ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്റെ പേരിലാണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ ലഭിച്ചതും. പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് (പിഡിഎസ്എ) ആണ് മഗാവയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത്. പിഡിഎസ്എ ആദ്യമായി ഒരു മൃഗത്തിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കിയത് മഗാവയ്ക്കാണ്. 

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

സാധാരണയായി ഭൂമിക്കടിൽ പോയി പൊട്ടാതെ കിടക്കുന്ന മൈനുകൾ കണ്ടെത്തുക മനുഷ്യനെ സംബന്ധിച്ച് വളരെയധികം ബുദ്ധിമിട്ടേറിയതും അപകടം പിടിച്ചതുമായ ഒരു കാര്യമാണ്. മനുഷ്യർക്ക് ചിലപ്പോൾ ഇതിനായി ദിവസങ്ങൾ എടുക്കേണ്ടതായും വരും. എന്നാൽ എലികൾക്ക് ഇവ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതിനോടകം ഏകദേശം 71 കുഴിബോംബുകളും 38 ഓളം സ്‌ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് വർഷത്തോളം കംബോഡിയ സൈന്യത്തിന്റെ ഭാഗമായിരുന്നു മഗാവ. എട്ട് വയസുകാരനായ മഗാവ പ്രായാധിക്യം മൂലം വേഗത കുറഞ്ഞതോടെ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.

Story Highlights; Magava the hero rat dies