ഹൃദയംതൊട്ട് ‘മാനത്തെ ചെമ്പരുന്തേ..’; കോറസ് പാടി ഐശ്വര്യ ലക്ഷ്മി- ‘അർച്ചന 31 നോട്ട്ഔട്ട്’ സിനിമയിലെ ഗാനം

January 16, 2022

മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയതാണ് ഐശ്വര്യ ലക്ഷ്മി.. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന അർച്ചന 31 നോട്ട്ഔട്ട് എന്ന സിനിമയിലെ ഗാനം പ്രേക്ഷകരിലേക്ക് എത്തി.

മാനത്തെ ചെമ്പരുന്തേ എന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഗാനത്തിന്‍റെ വരികളും സംഗീതവും ആലാപനവും മാത്തന്‍ ആണ്. ഐശ്വര്യ ലക്ഷ്‍മിയും ഗ്രേസിക്കുട്ടിയും കോറസ് പാടിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Read Also: ഭീഷ്മ പര്‍വത്തിനായി ഗാനമാലപിച്ച് ശ്രീനാഥ്‌ ഭാസി- ശ്രദ്ധനേടി ‘പറുദീസ..’

 ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.അതേസമയം ടൊവിനോ തോമസിനും സുരാജ് വെഞ്ഞാറന്മൂടിനുമൊപ്പം അഭിനയിച്ച കാണെക്കാണെ ആണ് ഐശ്വര്യയുടേതായി അവസാനംപ്രേക്ഷകരിലേക്കെത്തിയ എത്തിയ ചിത്രം. മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights- Manathe Chemparunthe Lyric Video from Archana 31 Not Out