എൺപതുകളിലെ കഥയുമായി ‘വാത്തി’; ധനുഷിന്റെ നായികയായി സംയുക്ത മേനോൻ

January 11, 2022

ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ ധനുഷ്. നിരവധി ഭാഷകളിലാണ് താരത്തിന്റേതായി ചിത്രങ്ങൾ ഒരുങ്ങുന്നത്. ഇപ്പോഴിതാ, സംവിധായകൻ വെങ്കി ഒരുക്കുന്ന വാത്തി എന്ന ചിത്രത്തിലാണ് നടൻ വേഷമിടുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് നടി സംയുക്ത മേനോൻ ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

അടുത്തിടെ ഒട്ടേറെ മലയാളിനായികമാർ ധനുഷിനൊപ്പം ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. ‘വാത്തി’യുടെ ഷൂട്ടിംഗ് പൊങ്കലിന് ശേഷമാണ് ആരംഭിക്കുന്നത്. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ വാത്തി 1980-കളിലെ കഥയാണ് പങ്കുവയ്ക്കുന്നത്. അതേസമയം, ഒട്ടേറെ ചിത്രങ്ങളാണ് ധനുഷ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. 

Read Also: ‘ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു’; ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ റിലീസ് നീട്ടി

കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രത്തിലും ധനുഷിന്റെ നായികയായി മലയാള താരമാണ് എത്തുന്നത്. നായികയായി മാളവിക മോഹനൻ വേഷമിടുന്നു. സമുദ്രക്കനി , മാസ്റ്ററിലൂടെ ശ്രദ്ധേയനായ മഹേന്ദ്രൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാള ചിത്രങ്ങളായ വരത്തന്റെയും വൈറസിന്റെയും രചയിതാക്കളായ സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ രചിക്കുന്നത്. ഗാനരചയിതാവ് വിവേക് ​​ചിത്രത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും രചിക്കുന്നു.

Story highlights-  Samyuktha Menon in vaathi movie