അസുഖബാധിതനായി തളർന്ന് വീണ് ബസ് ഡ്രൈവർ; 25 കിലോമീറ്ററോളം വാഹനമോടിച്ച് ജീവൻ രക്ഷിച്ച് യാത്രക്കാരി- വിഡിയോ

January 18, 2022

അപ്രതീക്ഷിതമായാണ് ചിലർ ജീവിതത്തിൽ ദൈവദൂതരായി മാറുന്നത്. ഒരാളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പൂനെയിൽ നിന്നുള്ള ഒരു വാർത്തയാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് 41 കാരിയായ ഒരു സ്ത്രീ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പൂനെക്കടുത്ത് ഷിരൂരിലെ മൊറാച്ചി ചിഞ്ചോളിയിൽ പിക്‌നിക്കിന് ശേഷം 32 സ്ത്രീകളും കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യോഗിത സതവ് എന്ന യുവതി. അരമണിക്കൂറോളം യാത്ര ചെയ്തപ്പോൾ തനിക്ക് സുഖമില്ലെന്നും കാഴ്ച മങ്ങുകയാണെന്നും ഡ്രൈവർ യാത്രക്കാരോട് പറഞ്ഞു.

ഇതിനെത്തുടർന്ന് യാത്രക്കാർ ഡ്രൈവറോട് കുറച്ചുനേരം വിശ്രമിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അയാൾ കുഴഞ്ഞുവീഴുകയും ചെയ്തു. ബസ് ബുക്ക് ചെയ്ത ട്രാവൽ കമ്പനിയെ വിളിച്ചപ്പോൾ, മറ്റൊരു ഡ്രൈവർ സ്ഥലത്ത് എത്താൻ കുറഞ്ഞത് രണ്ട് മണിക്കൂർ എടുക്കുമെന്ന് അവർ മനസ്സിലാക്കി.

ഒടുവിൽ കാർ ഓടിക്കാൻ അറിയാവുന്ന സതവ് എന്ന യുവതി മനഃസാന്നിധ്യം കാണിച്ച് ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു.ഇന്നുവരെ ഇവർ ബസ് ഓടിച്ചിട്ടില്ല. ഡ്രൈവറെ ആശുപത്രിയിലാക്കണം എന്ന ചിന്ത മാത്രമേ അപ്പോളുണ്ടായിരുന്നുള്ളു എന്ന് അവർ പറയുന്നു.

Read Also: ആരാധികയുടെ സ്വപ്നം സ്റ്റാർ മാജിക് വേദിയിൽ സഫലമാക്കി ഉണ്ണി മുകുന്ദൻ- വിഡിയോ

ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡായതിനാൽ സാവധാനത്തിൽ വാഹനമോടിച്ചാണ് അവർ യാത്ര തുടങ്ങിയത്. നല്ല പാതയിൽ എത്തിയപ്പോൾ വേഗത കൂട്ടി. 25 കിലോമീറ്റർ ഡ്രൈവ് ചെയ്താണ് സത്താവ് ഡ്രൈവറെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരു ഡ്രൈവർക്കൊപ്പം ബസുടമയും ആശുപത്രിയിലെത്തിയിരുന്നു.

സ്റ്റോറി