Asian games

കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കോഹ്‌ലിക്കും മീരാഭായിക്കും ഖേല്‍രത്‌ന

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ സൈഖോം മീരാഭായ് ചാനുവിനും പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചു. സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്കും എം എസ് ധോണിക്കും ശേഷം ഖേല്‍രത്‌ന നേടുന്ന ക്രിക്കറ്റ് താരം എന്ന ബഹുമതിയും വീരാട് കോഹ് ലിക്കുണ്ട്....

കൈയ്ക്ക് പൊട്ടലേറ്റിട്ടും ബാറ്റ് ചെയ്ത് തമീം; കൈയടിച്ച് ആരാധകര്‍

അധികം റണ്‍സ് ഒന്നും അടിച്ചുകൂട്ടിയില്ലെങ്കിലും തമീം ഇഖ്ബാലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ താരം. കളിക്കാന്‍ ഇറങ്ങുമ്പോഴൊക്കെ തകര്‍പ്പന്‍ ബാറ്റിങ്ങുകൊണ്ട് ആരാധകരെ ആവേശത്തിലെത്തിക്കുന്ന ക്രിക്കറ്റ് താരമാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഏഷ്യ കപ്പില്‍ ഇടം കൈക്ക് പൊട്ടലേറ്റിട്ടും വലംകൈ മാത്രമുപയോഗിച്ച് ബാറ്റിങ് ചെയ്താണ് തമീം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഗ്രൗണ്ടില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍...

ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

ഏഷ്യന്‍ ഗെയിംസിലെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം അര്‍ജുന അവാര്‍ഡിന്റെ അതി മധുരവും ജിന്‍സണ്‍ ജോണ്‍സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിനാണ് ഈ കായികതാരത്തെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത്. ജക്കാര്‍ത്തയില്‍ വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു ജിന്‍സണ്‍. ട്രാക്കില്‍ മിന്നല്‍പ്പിളര്‍പ്പോലെയാണ് ജിന്‍സണ്‍...

‘മെഡലുകൾ വിശപ്പകറ്റില്ല’; ഉപജീവനത്തിന് ചായക്കടയിൽ ജോലിചെയ്ത് ഏഷ്യൻ ഗെയിംസ് താരം

ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തങ്ങൾ ഒരുക്കിത്തന്ന താരമാണ് ഹരീഷ് കുമാർ. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ താരം ഇപ്പോൾ തിരക്കിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതിനുള്ള വരുമാനം ഉണ്ടാകുന്നതിന്റെ തിരക്കിൽ...ഇന്ത്യ മുഴുവൻ അഭിമാനത്തോടെ നോക്കിക്കാണുകയും മാധ്യമങ്ങളിൽ നിറ സാന്നിധ്യം ആകുകയും ചെയ്ത ഈ താരം ഇപ്പോൾ ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്. കുടുംബത്തിന്റെ വരുമാന...

ബൈക്കില്‍ പറക്കുന്ന രാഷ്ട്രത്തലവന്‍; കൈയടിച്ച് ലോകം

ബൈക്കില്‍ പറക്കുന്ന ഒരു രാഷ്ട്രത്തലവന്റെ വീഡിയോയ്ക്ക് ലോകമൊന്നാകെ കൈയടിച്ചിരിക്കുകയാണ്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയാണ് ആരെയും അതിശയിപ്പിക്കുന്ന ഈ മാസ്മരിക പ്രദര്‍ശനം കാഴ്ചവെച്ചത്. ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ ബൈക്കില്‍ പറന്നെത്തുകയായിരുന്നു ഇദ്ദേഹം. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ വീഡിയോ വൈറലായി. ബൈക്കില്‍ വെറുതെയങ്ങ് ഉദ്ഘാടനവേദിയില്‍ എത്തുകയായിരുന്നില്ല പ്രസിഡന്റ് ജോക്കോ വിദോദോ. മറിച്ച് ആരെയും അതിശയിപ്പിക്കുന്ന...

ആ ആറ് വിരലുകള്‍ ഇനി അവള്‍ക്ക് വേദനയാകില്ല; സ്വപ്‌നയ്ക്കായി പുതിയ ഷൂസ് ഒരുങ്ങുന്നു

സ്വപ്നയെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. ജക്കാര്‍ത്തയില്‍വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്വപ്‌നം സാക്ഷാത്കരിച്ചവളാണ് സ്വപ്‌ന ബര്‍മന്‍. ഹെപ്റ്റാത്തലണില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടിയത് സ്വപ്‌ന ബര്‍മനിലൂടെയാണ്. ഇന്ത്യയുടെ ഭാഗ്യതാരമായി ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങുമ്പോളും കണ്ണീരിന്റെ ഉപ്പുകലര്‍ന്ന ഒരു ജീവിതമുണ്ടായിരുന്നു സ്വപ്‌നയ്ക്ക് പറയാന്‍. ജനനം മുതല്‍ക്കെ സ്വപ്‌നയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അവളുടെ കാലുകളില്‍...

സ്വര്‍ണ്ണ തിളക്കത്തിലും പാക് താരത്തിന് കൈ കൊടുത്ത് ഇന്ത്യന്‍ താരം; നീരജിന് സാനിയയുടെ അഭിനന്ദനം

ചില വിജയങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. ജക്കാര്‍ത്തയില്‍വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയത്തിനുമുണ്ട് ഇരട്ടി മധുരം. ജാവലിന്‍ ത്രോയില്‍ ചരിത്രം കുറിച്ച് ഇന്ത്യ നേടിയ സ്വര്‍ണ്ണമായിരുന്നു നീരജിലൂടെ രാജ്യത്തിന് ലഭിച്ചത്. എന്നാല്‍ സ്വര്‍ണ്ണത്തിളക്കത്തേക്കാള്‍ മാറ്റുള്ള മറ്റൊരു പ്രകടനം കൂടി താരം കാഴ്ചവെച്ചു. ജാവലിന്‍ ത്രോയില്‍...

ഏഷ്യന്‍ ഗെയിംസ്; ചരിത്ര നേട്ടത്തിൽ വെട്ടിത്തിളങ്ങി ഇന്ത്യ, താരങ്ങളായി മലയാളികളും

ജക്കാര്‍ത്തയില്‍ വെച്ചു നടക്കുന്ന കായിക മാമാങ്കത്തിൽ  പുതുചരിത്രം കുറിച്ചു മുന്നേറുകയാണ് ഇന്ത്യ. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമടക്കം 68 മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. 65 മെഡലുകള്‍ നേടിയ 2010 ഗെയിംസിലെ നേട്ടമാണ് ഇത്തവണ ഇന്ത്യ മറികടന്നത്. ഇന്നലെ നടന്ന ബോക്സിങ്ങ് 49 ലൈറ്റ് ഫ്ലൈ വിഭാഗത്തില്‍ അമിത് പംഘലാണ് സ്വര്‍ണം നേടി ഇന്ത്യയുടെ നേട്ടത്തിന് മാറ്റ് കൂട്ടി....

ഏഷ്യന്‍ ഗെയിംസ് മെഡലും ഒരു ലക്ഷം രൂപയും കേരളത്തിന് സമര്‍പ്പിച്ച് കായികതാരം

സംസ്ഥാനത്തെ ഉലച്ച പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് മലയാളികള്‍. നിരവധി സഹായ ഹസ്തങ്ങളാണ് ഓരോ ദിനവും കേരളത്തിന് നേരെ നീളുന്നത്. മതവും രാഷ്ട്രീയവും ദേശവുമെല്ലാം മറന്ന് കേരളത്തിന് സഹായവുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ച; തനിക്ക് ഏറ്റവും പ്രീയപ്പെട്ട വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുകയാണ് ഡിസ്‌ക്കസ് ത്രോ താരം സീമ പുനിയ....

ഏഷ്യന്‍ ഗെയിംസ്: പടക്കുതിരകളായി കുതിച്ച് മലയാളി താരങ്ങളും

ചന്ദ്രനില്‍ പോയാലും അവിടെയും മലയാളികള്‍ ഉണ്ടാകുമെന്ന് പൊതുവെ പറയാറുണ്ട്. ജക്കാര്‍ത്തയില്‍വെച്ചു നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും തിളങ്ങിയിരിക്കുകയാണ് മലയാളി താരങ്ങള്‍. ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണ്ണം നേടിക്കൊടുത്തത് കോഴിക്കോട് ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനാണ്. 1500 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണം നേടിയെടുത്തത്. മൂന്ന് മിനിറ്റ് 44.72 സെക്കന്റുകൊണ്ട് 1500 മീറ്റര്‍ ജിന്‍സണ്‍ ഫിനിഷ് ചെയ്തു. ഇറാന്റെ...

Latest News

ദിവസവും ഓരോ ഗ്ലാസ് ലെമൺ ടീ കുടിച്ചാൽ നിരവധിയുണ്ട് ഗുണങ്ങൾ

ചായകുടിച്ച് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ആരാണ് ചായ കുടിയ്ക്കാത്തത്..? എങ്കിൽ ഇനി മുതൽ ചായ കുടി ശീലമാക്കാം. വെറും ചായയല്ല നാരങ്ങാ...

ദുബായ് പശ്ചാത്തലത്തിൽ ലാൽ ജോസിന്റെ മൂന്നാമത്തെ ചിത്രം- താരങ്ങളായി സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും

സംവിധായകൻ ലാൽ ജോസ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ദുബായിലാണ് ചിത്രം ഒരുങ്ങുന്നത്. മുൻപ്, അറബിക്കഥയിലും ഡയമണ്ട് നെക്ലേസിലും ഇക്‌ബാൽ കുറ്റിപ്പുറത്തിനൊപ്പം...

അതിശയിപ്പിച്ച് കാളിദാസ് ജയറാം; ശ്രദ്ധ നേടി പാവ കഥൈകള്‍ ട്രെയ്‌ലര്‍

നിരവധി ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് പാവ കഥൈകള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമിന്റെ അഭിനമികവാണ് ട്രെയിലറിലെ ഒരു പ്രധാന ആകര്‍ഷണം. തികച്ചും വ്യത്യസ്തമായ...

സകുടുംബം സിയോണ; 180 അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ കുടുംബം

കൂട്ടുകുടുംബങ്ങളുടെ കാലങ്ങളൊക്കെ കഴിഞ്ഞ് ഇപ്പോൾ അണുകുടുംബത്തിലാണ് എല്ലാവരും താമസിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 39 ഭാര്യമാരും 94 മക്കളും 14...

അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങി സംവൃത സുനിൽ

കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സംവൃത സുനിൽ. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും...