‘രജനികാന്ത് എന്റെ കുടുംബത്തിന്റെ ഭാഗമാണ്’- അമിതാഭ് ബച്ചൻ

November 21, 2019

അൻപതാമത് ഗോവ രാജ്യാന്തര സിനിമ മേളയ്ക്ക് തുടക്കമായി. ഉദ്‌ഘാടന കർമം നിർവഹിച്ചത് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആയിരുന്നു. ചടങ്ങിൽ അമിതാഭിനൊപ്പം മുഖ്യാതിഥിയായി രജനികാന്തും പങ്കെടുത്തു. അന്താരാഷ്ട്ര വേദിയിൽ രജനികാന്തിനെ ആചരിക്കുന്ന ചടങ്ങും നടന്നു. രജനീകാന്തിന് പൊന്നാടയണിയിച്ച് ആദരവ് അർപ്പിച്ചത് അമിതാഭ് ബച്ചനായിരുന്നു. ചടങ്ങിൽ രജനികാന്തിനെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

പ്രചോദനം എന്നാണ് അമിതാഭ് രജനികാന്തിനെ വിശേഷിപ്പിച്ചത്. ‘പലപ്പോഴും ഞാൻ അദ്ദേഹത്തിന് ചില നിർദേശങ്ങളും ഉപദേശങ്ങളും നൽകാറുണ്ട്. അദ്ദേഹം തിരിച്ചും. പക്ഷെ ഒരിക്കലും പാലിക്കപ്പെട്ടിട്ടില്ല.’ അമിതാഭ് പറഞ്ഞു. രജനികാന്ത് തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

അതേസമയം, സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ് ഇത്തവണത്തെ മേള. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം കരണ്‍ ജോഹര്‍ ഉദ്ഘാടന ചടങ്ങില്‍ അവതാരകനായെത്തി.

Read More:അമിതാഭ് ബച്ചന്റെ കയ്യിലിരിക്കുന്ന കുട്ടിയെ തിരഞ്ഞു ആരാധകർ; എത്തിച്ചേർന്നത് ബോളിവുഡ് താരറാണിയിലേക്ക്

ഈ മാസം 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 9000ല്‍ അധികം ആളുകള്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഗോരന്‍ പാസ്‌കലോവിക് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇത്. മൊഹ്‌സിന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദര്‍’ ആണ് സമാപന ചിത്രം.