‘വൈകിയ രാത്രിയില്‍ ഭാര്യയ്ക്ക് ഒപ്പം പ്രിയപ്പെട്ട ആ സിനിമ വീണ്ടും കണ്ടു, എക്കാലത്തേയും ക്ലസിക് ചിത്രങ്ങളിലൊന്ന്’- പൃഥ്വിരാജ്

September 4, 2020
Prithviraj Sukumaran About Michael Madana Kama Rajan

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ സൈബര്‍ഇടങ്ങളില്‍ സജീവമായ താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു സിനിമ കാണല്‍ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പൃത്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമില്‍.

രാത്രി ഉറക്കമൊഴിഞ്ഞ് സുപ്രിയക്ക് ഒപ്പമിരുന്നു കണ്ട സിനിമയെക്കുറിച്ചാണ് താരം പറയുന്നത്. മൈക്കിള്‍ മദന കാമരാജന്‍ എന്ന ചിത്രമാണ് ഇരുവരും ഒരുമിച്ചിരുന്നത് കണ്ടത്. ഉര്‍വശിയും കമല്‍ഹാസനും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ ഈ ചിത്രം 1990-ലാണ് തിയേറ്റുകളിലെത്തിയത്. ഹാസ്യരംഗത്തേക്കുള്ള കമല്‍ഹാസന്റെ മികച്ച ഒരു കാല്‍വെപ്പ് കൂടിയായിരുന്നു ഈ ചിത്രം.

Read more: പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പാടി അഭിനയിച്ച് മംമ്താ മോഹന്‍ദാസ്; സുന്ദരം ഈ ‘തേടല്‍’

‘മൈക്കിള്‍ മദന കാമരാജനേക്കാള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന വളരെ കുറച്ച് സിനിമകളേയുള്ളൂ. ലോക സിനിമകളില്‍ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കമല്‍ഹാസന്‍. ഉര്‍വശി ചേച്ചി ഒരു ഇതിഹാസവും. ഭാര്യയ്ക്ക് ഒപ്പം വൈകിയ രാത്രിയില്‍ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം’. പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Story highlights: Prithviraj Sukumaran About Michael Madana Kama Rajan