എന്തൊരു കരുതലാണ് ഇത്; മഴ നനഞ്ഞിട്ടും കൈയിലുണ്ടായിരുന്ന കുടക്കീഴില്‍ നായക്ക് അഭയം നല്‍കുന്ന കുരുന്ന്: വൈറല്‍ക്കാഴ്ച

Little girl protects a dog in rain viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ വൈറലാകുന്നതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് കരുതലിന്റെ ഹൃദ്യമായ ഒരു വിഡിയോയാണ്. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് വിഡിയോയിലെ കുട്ടിത്താരം. മഴ പെയ്യുമ്പോള്‍ ഒരു നായക്ക് തന്റെ കുടക്കീഴില്‍ അഭയം നല്‍കുകയാണ് ഒരു കൊച്ചു പെണ്‍കുട്ടി. മഴ അവള്‍ നനയുന്നുണ്ടെങ്കിലും നായയെ മഴ നനയ്ക്കാതിരിക്കാനാണ് കുരുന്നിന്റെ പരിശ്രമം.

Read more: കാലുകകളില്ല; ജിംനാസ്റ്റിക്‌സില്‍ വിസ്മയിപ്പിക്കുന്ന എട്ട് വയസ്സുകാരി: പ്രചേദനം ഈ ജീവിതം

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ഹൃദ്യമായ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പന്ത്രണ്ട് സെക്കന്റുകള്‍ മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം. എങ്കിലും ഈ കൊച്ചുപെണ്‍കുട്ടിയുടെ കരുതല്‍ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.

Story highlights: Little girl protects a dog in rain viral video