മൈക്ക് നിരോധനത്തിന് ശേഷം ജീവിതം വഴിമുട്ടിയ ചിലർ; നിത്യ മേനോൻ ചിത്രം ‘കോളാമ്പി’യുടെ വിശേഷങ്ങൾ

December 13, 2021

ചലച്ചിത്രമേളകളിൽ കൈയടിനേടിയ ചിതമാണ് നിത്യ മേനോൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോളാമ്പി. മൈക്ക് നിരോധനത്തിന് ശേഷം വഴിമുട്ടിയ ഒരു കൂട്ടം ആളുകളുടെ ജീവിതം പറയുന്ന ടി കെ രാജീവ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുകയാണ്. കേരളത്തിൽ നിന്നുള്ള ഏറ്റവും പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ എം ടാക്കിയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തുന്ന ചിത്രം കൂടിയാണ് കോളാമ്പി. കോളാമ്പി മൈക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയാണ്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങി നിരവധി താരനിരകള്‍ കോളാമ്പി എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മനാണ് ചിത്രത്തിനു വേണ്ടി ക്യമാറ കൈകാര്യം ചെയ്യുന്നത്.

Read also: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; സിബിഐ അഞ്ചാം ഭാഗത്തിൽ വിക്രമായി ജഗതി ശ്രീകുമാറും

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു. ആ ചിത്രത്തില്‍ നായികയായി എത്തിയ നിത്യ മേനോന്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ‘കോളാമ്പി’യ്ക്കുണ്ട്.

Story highlights:TK Rajeev Kumar Nithyam Menon Joins again For Kolambi