ഭര്‍തൃമാതാവിനൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സമീറ റെഡ്ഡി- വിഡിയോ

August 11, 2022

സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് നടി സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം തന്നെ ഭര്‍തൃമാതാവിനൊപ്പം രസകരമായ നൃത്തങ്ങളുമായും നടി എത്താറുണ്ട്. ഇപ്പോഴിതാ, ഹിറ്റ് തെലുങ്ക് ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ലോക്ക്ഡൗണ്‍ സമയത്ത് ഭര്‍ത്തൃമാതാവിനൊപ്പം പാചകം ചെയ്യുന്ന വീഡിയോകളും മാതൃത്വത്തിന്റെ മഹനീയത പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് സമീറ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് എല്ലാവരും കാണന്നതെങ്കിലും തിരിച്ചറിയാതെ പോയ ഒട്ടേറെ കഴിവുകൾ കണ്ടെത്താൻ സഹായിച്ച സമയമായിരുന്നു എന്നാണ് സമീറ പങ്കുവയ്ക്കുന്നത്.

Read Also: “യമുനേ നീ ഒഴുകൂ..;” ജാനകിയമ്മയുടെ വിസ്‌മയകരമായ ആലാപനത്തെ ഓർമ്മപ്പെടുത്തി പ്രിയ പാട്ടുകാരി ഹനൂന

2008ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഢി ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയത്. മേഘ്‌ന എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും സമീറയെ ആളുകൾ വിശേഷിപ്പിക്കുന്നതും തിരിച്ചറിയുന്നതും.  ‘മേനേ ദിൽ തുജ്കോ ദിയാ’ എന്ന ചിത്രത്തിലൂടെ 2002ലാണ് സമീറ റെഡ്ഢി സിനിമയിലേക്ക് എത്തിയത്. സൽമാൻ ഖാന്റെ സഹോദരൻ സോഹലി ഖാനൊപ്പമാണ് സമീറയുടെ അരങ്ങേറ്റം. സൊഹാലി ഖാന്റെയും ആദ്യ ചിത്രമായിരുന്നു ഇത്. 

Story highlights- sameera reddy’s cute dance performance with mother in law