മഞ്ഞും മണലും കടലും സംഗമിക്കുന്ന ബീച്ച്- അപൂർവ്വ കാഴ്ച

December 8, 2022

മനുഷ്യന്റെ പ്രവചനങ്ങള്‍ക്കും വിവരണങ്ങള്‍ക്കുമെല്ലാം അതീതമാണ് പലപ്പോഴും പ്രകൃതി. പലതരത്തിലുള്ള അത്ഭുതക്കാഴ്ചകളും കൗതുകക്കാഴ്ചകളുമെല്ലാം പ്രകൃതി ഒരുക്കാറുണ്ട്. ഇത്തരത്തില്‍ പ്രകൃതി ഒരുക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഒരു ജാപ്പനീസ് കടൽത്തീരത്തിന്റെ അതിശയകരമായ ഫോട്ടോയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. മഞ്ഞും മണലും കടലും പരസ്പരം കണ്ടുമുട്ടുന്ന അതിമനോഹരമായ ഒരു സംഗമാകാഴ്ചയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് സാനിൻ കൈഗൻ ജിയോപാർക്കിലെ ഫോട്ടോഗ്രാഫർ ഹിസയാണ് ചിത്രം പകർത്തിയത്.

കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിൽ ഹിസ പോസ്റ്റ് ചെയ്ത ഫോട്ടോ അടുത്തിടെ റെഡ്ഡിറ്റിൽ വൈറലായിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അവിശ്വസനീയവും മനോഹരവുമായ ചിത്രങ്ങളിൽ ഒന്ന് എന്നാണ് ചിലർ കമന്റായി കുറിച്ചിരിക്കുന്നത്. കടൽത്തീരത്ത് പാറക്കെട്ടുകൾ മാത്രം കണ്ടിട്ടുള്ളവർക്ക് ഈ മഞ്ഞിന്റെ കാഴ്ച കൗതുകം സമ്മാനിക്കുകയാണ്.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

ഏതാനും നാളുകൾക്ക് മുൻപ്, മിസോറാമിന്റെ തലസ്ഥാനമായ ഐസോളില്‍ നിന്നൊരു കാഴ്ച വൈറലായിമാറിയിരുന്നു. ഒറ്റ നോട്ടത്തില്‍ കൂറ്റന്‍ വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നതായി തോന്നും ഈ ദൃശ്യം കണ്ടാല്‍. എന്നാല്‍ ഇത് വെള്ളച്ചാട്ടമല്ല. ഐസോളിലെ മേഘക്കൂട്ടങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ദൃശ്യം കൂടുതല്‍ ശ്രദ്ധ നേടിയത്.

Story highlights- Stunning photo of Japanese beach where snow, sand and sea meet goes viral