ഇന്ത്യയിലെ ട്രെയിൻ യാത്രക്കിടെ പഴ്‌സ് നഷ്ടമായി; തിരികെ ഏൽപിച്ച് യുവാവ്- സന്തോഷ കണ്ണീരോടെ വിദേശ വനിതയുടെ പ്രതികരണം

February 27, 2023
US woman gets emotional

ഇന്ത്യൻ ടൂറിസം അതിന്റെ മികവ് മറ്റുദേശങ്ങളിൽ ഉള്ളവരിലേക്ക് എത്തിക്കുന്ന തിരക്കിലാണ്. എങ്കിലും എങ്ങനെയാണ് ഇന്ത്യയിലേക്ക് സന്ദർശനത്തിന് എത്തുന്ന വിദേശികളെ അതിഥികളായി പരിപാലിക്കേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല. അത്തരത്തിൽ വിദേശികൾ നമ്മുടെ നാട്ടിൽ അപമാനിതരാകുന്ന ഒട്ടേറെ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ, ഈ സംഭവങ്ങൾക്കിടയിലും രാജ്യത്തിൻറെ അഭിമാനം കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു സംഭവം ശ്രദ്ധനേടുകയാണ്.

യുഎസിൽ നിന്നുള്ള സ്റ്റെഫ് എന്ന സ്ത്രീ ഗുജറാത്തിലെ ഭുജിലേക്കുള്ള ട്രെയിനിൽവെച്ച് തന്റെ പഴ്‌സ് മറന്നു വെച്ചു. പഴ്‌സ് കിട്ടിയ ചിരാഗ് എന്നയാൾ ഉടൻ തന്നെ യുവതിയെ ബന്ധപ്പെടുകയും തിരികെ നൽകുകയും ചെയ്തു. ഈ ദയയുടെ കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇപ്പോൾ വൈറലായ വിഡിയോയിൽ ചിരാഗിനെ കാണാനും പഴ്സ് തിരികെ വാങ്ങാനും സ്റ്റെഫ് എന്ന യുവതി യാത്ര ചെയ്യുന്നത് കാണാം. ഭുജിലേക്കുള്ള ഒരു ട്രെയിനിൽ വെച്ചായിരുന്നു അവർ പഴ്സ് മറന്നത്. തുടർന്ന് ചിരാഗ് ഇൻസ്റ്റാഗ്രാമിൽ അവരെ ബന്ധപ്പെട്ടു. പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റിൽ എത്തി. അയാൾ പേഴ്സ് തിരികെ നൽകി.

സ്റ്റെഫ് നന്ദിസൂചകമായി ചിരാഗിന് ടിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. ‘അതെന്നെ ശെരിക്കും സ്പർശിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തു’- സ്റ്റെഫ് പറയുന്നു.

‘നന്ദി, ചിരാഗ്. ശരി, ഇത് യുട്യൂബിൽ വൈറലായിമാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, ഒരു യഥാർത്ഥ കാരുണ്യ പ്രവർത്തനത്തിന് (അമേരിക്കയിലെ സംസ്കാരമനുസരിച്ച് എത്രമാത്രം ഇടപാട് നടത്താം എന്നാണ്) ഒരു നുറുങ്ങ് നൽകുന്നത് എത്ര തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി. ഇതാണ് ഇന്ത്യ (നഷ്‌ടപ്പെട്ടതും കണ്ടെത്തിയതുമായ മറ്റെല്ലാ കഥകളും ഞാൻ ഇഷ്ടപ്പെടുന്നു!), അവസാനമായി, എന്റെ പേഴ്‌സ് മനഃപൂർവം നഷ്ടപ്പെട്ടുവെന്ന് എത്ര പേർ കരുതുന്നു.. ഇത്തരം അശ്രദ്ധ സ്വാഭാവികമായി വരുന്നതാണ്.

Read Also: അമിതവണ്ണമുള്ള ഒരാളുമില്ല; കുട്ടികളെക്കാൾ അധികം വളർത്തുമൃഗങ്ങൾ- ജപ്പാനിലെ വിചിത്രമായ സാംസ്‌കാരിക വൈവിധ്യം

ചിരാഗിന് നന്ദി പറയാനുള്ള മറ്റൊരു അവസരമായി ഇത് ഇവിടെ പങ്കിടുന്നു. ഏതെങ്കിലും കാരണത്താൽ (പലതും ഉണ്ട്!) നിങ്ങൾ ഭുജ് റെയിൽവേ സ്റ്റേഷന് സമീപമാണെങ്കിൽ- അവന്റെ കടയിൽപോയി ഞങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒരു വലിയ ഹലോ നൽകുക. എന്തായാലും, ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ പൂർണ്ണമായ ചിന്തകൾക്കായി, ഞങ്ങളെ ഇവിടെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുക’- സ്റ്റെഫ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. “ചിരാഗിനെപ്പോലുള്ളവരാണ് ഇന്ത്യൻ വിനോദസഞ്ചാരത്തിന്റെ യഥാർത്ഥ അംബാസഡർമാർ. സോഷ്യൽ മീഡിയയിൽ അവളുടെ പേര് നോക്കി അവൻ അവരെ തിരഞ്ഞു, ശരിയായ ഇംഗ്ലീഷ് അറിയാതെ പോലും, ആ സന്ദേശം നൽകാൻ അവളെ സഹായിക്കാൻ ശ്രമിച്ചു,” ആളുകൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു.

Story highlights- US woman gets teary-eyed after desi man returns her lost wallet