പുള്ളികളും നിറങ്ങളുമില്ലാത്ത വെള്ള മാൻകുഞ്ഞ്- അപൂർവ കാഴ്ച

March 12, 2023

വന്യജീവികളോടും വനജീവിതത്തോടും കൗതുകം പുലർത്തുന്ന ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിനാൽത്തന്നെ അപൂർവമായി സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങൾ അത്തരക്കാരിൽ കൗതുകം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. ഉത്തർപ്രദേശിലെ ഒരു വന്യജീവി സങ്കേതത്തിൽ അപൂർവമായ വെള്ള മാൻകുഞ്ഞിനെ കണ്ടെത്തി. ഇതിന്റെ മനോഹരമായ ഒരു ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആകാശ് ദീപ് ബധവാൻ പങ്കിട്ടു.

ഉത്തർപ്രദേശിലെ കതർനിയഘട്ട് വന്യജീവി സങ്കേതത്തിലാണ് അപൂർവ ആൽബിനോ മാൻ കുഞ്ഞിനെ കണ്ടെത്തിയത്. ആൽബിനോ മാൻകുഞ്ഞ് അതിന്റെ അമ്മയ്‌ക്കൊപ്പം നിൽക്കുന്നതാണ് ചിത്രങ്ങളിൽ ഉള്ളത്. വെളുത്ത രോമങ്ങളോടെ മാൻകുഞ്ഞിനെ കാണാൻ അതിമനോഹരമാണ്. ഘരിയൽ കൺസർവേഷൻ ടീമിൽ നിന്നുള്ള പുൽകിത് ഗുപ്തയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

അപൂർവ്വമായ കാഴ്ചകൾ എന്നും സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കാറുണ്ട്. സമൂഹത്തിലെയും ജീവജാലങ്ങൾക്കിടയിലെയും ഇത്തരം കൗതുകങ്ങൾ ഒട്ടേറെ ചർച്ചകൾക്ക് വഴിവയ്ക്കാറുമുണ്ട്.സെറെൻഗെറ്റി നാഷണൽ പാർക്കിൽ ഒരു അപൂർവ ആൽബിനോ സീബ്ര പ്രത്യക്ഷപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

പാർക്ക് അധികാരികൾ എൻഡാസിയാത്ത എന്ന പേരുനല്കി വളർത്തുന്ന സീബ്രയ്ക്ക് കറുത്ത വരകൾ ഇല്ല. കഴുത്തിലും തലയിലും ശരീരത്തിലും കുറച്ച് കറുത്ത വരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചർമ്മം, കണ്ണുകൾ, മുടി എന്നിവയ്ക്ക് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിനെ ഉത്പാദിപ്പിക്കാൻ ശരീരകോശങ്ങൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണ് ആൽബിനിസം.

Story highlights-  pic of rare white fawn