ആറാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്‌; ഏറെ പിന്നിൽ ഇന്ത്യ

April 3, 2023
finland

യുഎൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് പുറത്തിറക്കിയ പട്ടികയിൽ ഇക്കുറിയും ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഫിൻലൻഡ്‌.തുടർച്ചയായി ആറാം തവണയാണ് ഫിൻലൻഡ്‌ ഈ നേട്ടം കരസ്ഥമാക്കുന്നത്. 137 രാജ്യങ്ങളെ റാങ്ക് ചെയ്തുകൊണ്ടാണ് ഈ പട്ടിക പുറത്തു വന്നത്. സാമൂഹിക പിന്തുണ, പ്രതിശീര്‍ഷവരുമാനം, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയുടെ അഭാവം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണ് രാജ്യങ്ങളെ വിലയിരുത്തുന്നത്.

ഫിൻലൻഡ്‌ ,ഡെൻമാർക്ക്‌ ,ഐസ്ലാൻഡ് എന്നീ മൂന്നു രാജ്യങ്ങൾ കഴഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഫിൻലൻഡ്‌. മികച്ച വിദ്യാഭ്യാസവും തുല്യ അവസരങ്ങളും മികച്ച ആരോഗ്യ നിലവാരവും സ്വാതന്ത്ര്യവും ഫിന്ലാന്ഡിലെ ജീവിതം സന്തോഷപൂർണമാക്കുന്നു. ഇസ്രായേൽ, നെതെർലാൻഡ്‌, സ്വീഡൻ,നോർവെയ്‌, സ്വിറ്റ്സർലാന്റ്,ലക്സംബർഗ് ,ന്യൂസിലാൻഡ് എന്നിവയാണ് ആദ്യ പത്തിൽ ഉള്ള മറ്റു രാജ്യങ്ങൾ.ആദ്യ 10ൽ ഇടം നേടാനാകാതെ അമേരിക്ക 15ാമതെത്തി.

Read Also: ഹോളിവുഡ് താരങ്ങൾക്കൊപ്പം അതിഥിയായി ദുൽഖർ സൽമാനും അമാലും- അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം

ഈ പട്ടികയിൽ ആദ്യ നൂറിൽ പോലും ഇടംപിടിക്കാൻ ഇന്ത്യയ്ക്കായില്ല.പാക്കിസ്ഥാൻ,നേപ്പാൾ, ഇറാക്ക് ,ചൈന എന്നിവയ്ക്കും താഴെ ആയി 126-ാമതാണ് ഇന്ത്യയുടെ സ്ഥാനം. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളായ റഷ്യയും യുക്രൈനും പോലും ഇന്ത്യയ്ക്ക് മുന്പിലായുണ്ട്. റഷ്യ 72ഉം യുക്രൈൻ 92ഉം സ്ഥാനങ്ങൾ നേടി. ഈ ലിസ്റ്റ് പ്രകാരം ആദ്യ 100ൽ ഇടം പിടിക്കുക എന്നത് പോലും ഇന്ത്യയെ സംബന്ധിച്ച് ശ്രമകരമാണ്. യൂറോപ്പിലെ തന്നെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ഒന്നായിരുന്നിട്ടു കൂടിയാണ് ഐസ്ലാൻഡ് മൂന്നാം സ്ഥാനത്തു തുടരുന്നത്.

Story highlights- Finland is the No. 1 happiest country in the world