പാടിയത് ‘ശാന്തരാത്രി’ ആണെങ്കിലും പാട്ടുകാർ അത്ര ശാന്തരല്ല- രസികൻ വിഡിയോ

December 28, 2023

ക്രിസ്‌മസ്‌ കാലമാണ് കഴിഞ്ഞത്. ആഘോഷങ്ങളും അലങ്കാരങ്ങളും നാടെങ്ങും ഇപ്പോഴും അഴിച്ചുമാറ്റപ്പെട്ടിട്ടില്ല. രസകരമായ കാഴ്ചകളും എല്ലാ ക്രിസ്മസ് കാലത്തും എത്താറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കാഴ്ചയുണ്ട്. ക്രിസ്തുമസ് നാടകങ്ങളും ഗായകസംഘ പ്രകടനങ്ങളും നടത്തി യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ ആളുകൾ ഒത്തുചേരുന്ന വേളയിൽ പകർത്തിയ ഒരു വിഡിയോ. ഉണ്ണിയേശുവിനായി തമ്മിൽ തല്ലുന്ന കുഞ്ഞുങ്ങളുടെ വിഡിയോയാണ് ഇത്.

ഇപ്പോഴിതാ, സമാനമായ മറ്റൊരു വിഡിയോ ശ്രദ്ധനേടുകയാണ്. സൈലന്റ് നൈറ്റ് എന്ന ഗാനം ആലപിക്കുകയാണ് ഒരു സംഘം കുട്ടികൾ. നഴ്‌സറി പ്രായത്തിലുള്ള കുട്ടികളും അതിലും താഴെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമൊക്കെയാണ് പാട്ടുകാർ. ക്രിസ്മസ് മാലാഖമാരുടെ വേഷത്തിൽ ഇവർ പാടുന്നതൊക്കെ കറക്റ്റ് ആണ്. പക്ഷേ, പാട്ടിൽ മാത്രമേ നിശബ്ദതയും ശാന്തതയും ഉള്ളു, പാട്ടുകാർ വയലന്റാണ്. അത്ര ആവേശത്തോടെയാണ് ഈ കുട്ടികൾ പാടുന്നത്. പാട്ടുസംഘത്തിലെ ഏറ്റവും ചെറിയ കുട്ടി പോലും പാട്ടുകേട്ട് ഞെട്ടുന്നുണ്ട്. വളരെ രസകരമാണ് വിഡിയോ.

ഞാൻ കേട്ട ഏറ്റവും ഉച്ചത്തിലുള്ള ശാന്ത രാത്രി എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ടും വിഡിയോ വളരെ ശക്തമായിത്തന്നെ പ്രചരിക്കുകയാണ്‌. അതേസമയം, കാലങ്ങളായി പ്രചാരത്തിലുള്ളതാണ് ഉണ്ണിയേശുവിനായി തമ്മിൽ തല്ലുന്ന കുഞ്ഞുങ്ങളുടെ വിഡിയോ.

Read also: മനോഹരമായ 47 ദിവസങ്ങള്‍, 18 വര്‍ഷത്തെ സിനിമ കരിയറില്‍ ഇതാദ്യം; അണിയപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് ഹണി റോസ്

വൈറലായ വിഡിയോയിൽ, ഒരു കൂട്ടം കുട്ടികൾ യേശുക്രിസ്തുവിന്റെ ജനനത്തിലെ അധ്യായം വേദിയിൽ അവതരിപ്പിക്കുന്നത് കാണാം. എല്ലാവരും അവിടെ ഒരു കാലിത്തൊഴുത്തിൽ മാതാവിനെയും ഉണ്ണിയേശുവിനും ചുറ്റുമായി ഇരിക്കുകയാണ്. എന്നിരുന്നാലും, അവരിൽ ഒരു കുറുമ്പി ഉണ്ണിയേശുവായി കിടത്തിയിരിക്കുന്ന പാവയെ എടുക്കാൻ തീരുമാനിക്കുകയും അതുമായി കളിക്കാൻ തുടങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ മാറി. സ്ഥിതിഗതികൾ കൈവിട്ടുപോകുന്നത് കണ്ട് അവിടെയുണ്ടായിരുന്ന മറ്റൊരു കുട്ടി പാവയെ എടുത്ത് അതിന്റെ യഥാർത്ഥ സ്ഥാനത്ത് വയ്ക്കാൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസത്തിന് കാരണമായി. പിന്നെ പാവയ്ക്കായി പിടിവലിയായി.

Story highlights- the most funniest silent night song