ആദ്യമായിട്ടാണോ ജിമ്മില്‍ പോകുന്നത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..

January 3, 2024

ശരീരം ഇഷ്ടത്തിനനുസരിച്ച് നിലനിര്‍ത്താന്‍ പല വ്യായാമങ്ങളും ചെയ്യുന്നവരാകും നിങ്ങളില്‍ പലരും. ചിലര്‍ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചെറിയ വ്യായാമ രീതികള്‍ ചെയ്യുന്നവരാകാം. ചിലര്‍ നടക്കാനോ ഓടാനോ പോകുന്നവരാകാം. മറ്റുചിലര്‍ ജിമ്മില്‍ പോകുന്നവരുമാകാം. നിങ്ങള്‍ ആദ്യമായി ജിമ്മില്‍ ചേര്‍ന്നവരാണെങ്കില്‍, അല്ലെങ്കില്‍ ആദ്യമായി പോകാനിരിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. ( Tips for your first time at gym )

ടവലും കംഫര്‍ട്ടായ വസ്ത്രങ്ങളും കരുതുക; ചില ജിമ്മുകളില്‍ ടവല്‍ നല്‍കുന്നുണ്ടാകാം. ചിലയിടങ്ങളില്‍ സ്വയം കൊണ്ടുപോകണം. ആദ്യമായാണ് ജിമ്മില്‍ പോകുന്നതെങ്കില്‍ ടവല്‍ ഉള്‍പ്പെടെയുള്ളവ കരുതുക. അതുപോലെ പ്രധാനമാണ് വസ്ത്രങ്ങളും. വ്യായാമം ചെയ്യുമ്പോള്‍ കംഫര്‍ട്ട് ആയ വസ്ത്രം മാത്രം ധരിക്കുക. ഇറുകിയ വസ്ത്രമോ അധികം അയഞ്ഞ വസ്ത്രമോ കംഫര്‍ട്ട് നല്‍കാന്‍ സഹായിക്കില്ല.

ദിവസം പ്ലാന്‍ ചെയ്യുക; ജിമ്മില്‍ പോകുന്നവരില്‍ പലരും ജോലിക്കാരോ വീട്ടിലിരിക്കുന്നവരോ ഒക്കെയാകാം. പക്ഷേ തിരക്കിട്ട സമയത്ത് ഓടിയും ചാടിയും കിതച്ചും ജിമ്മില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി നേരത്തെ നിങ്ങളുടെ ഒരു ദിവസം മുന്‍കൂട്ടി സെറ്റ് ചെയ്യുക. എപ്പോള്‍ ഉണരണം, എന്തൊക്കെ ചെയ്യണം, ജോലിക്ക് എപ്പോള്‍ പോകണം എന്നതൊക്കെ ഇതില്‍ ഉള്‍പ്പെടും.

മൊബൈല്‍ കൂട്ട് വിടാം; ജിമ്മില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇതുതന്നെ കാരണമാകും. ഇടയ്ക്കിടെ കോളുകള്‍ വരുന്നത് ഒഴിവാക്കാനായി ഫോണ്‍ നിങ്ങളുടെ ബാഗിലോ വാഹനത്തിലോ അല്ലെങ്കില്‍ വീട്ടിലോ വയ്ക്കാം. അതേസമയം പാട്ട് കേള്‍ക്കാന്‍ മാത്രമായി ഫോണ്‍ ഉപയോഗിക്കുകയുമാകാം. ഒഴിവാക്കാനാകാത്ത കോളുകളാണ് വരുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സ്വകാര്യമായി ഒരു സ്ഥലം തെരഞ്ഞെടുക്കാം.

ഡയറ്റ് ചെയ്യുന്നവരായാലും അല്ലെങ്കിലും ജിമ്മില്‍ ആദ്യമായി പോകുന്നവരാണെങ്കില്‍ ഡോക്ടറോട് നിങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായ ഡയറ്റ് സജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ നല്ലൊരു പേഴ്സണല്‍ ട്രെയിനറെ ആവശ്യപ്പെടാം.

Read Also : സംഗീതത്തെക്കാൾ മുൻഗണന അഭിനയത്തിന്; സെലീന ഗോമസ് മ്യൂസിക് കരിയർ നിർത്തുന്നുവോ..?

നിങ്ങളുപയോഗിക്കുന്ന മെഷീന്‍ ഷെയര്‍ ചെയ്യുക എന്നത് പ്രധാനമാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു മെഷീനില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും വന്ന് കാത്തുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടാം. മെഷീനുകള്‍ പരസ്പരം പങ്കിട്ട് ഉപയോഗിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുമായി ചെറിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഇത് സഹായിക്കും.

Story highlights : Tips for your first time at gym