സ്‌നേഹത്തിന്റെയും പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ..

March 31, 2024

യേശു ക്രിസ്തുവിന്റെ ഉയര്‍ത്തു എഴുന്നേല്‍പ്പിനെ അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. അര്‍ദ്ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പ്രാര്‍ത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ് ദിനങ്ങള്‍ കടന്നാണ് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുന്നത്. യേശുവിനെ കുരിശിലേറ്റിയതിന്റെ മൂന്നാം ദിവസം ദൈവപുത്രന്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവത്തെ അനുസ്മരിപ്പിക്കാനാണ് ഈ ആഘോഷം. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാള്‍ പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍. ( Easter 2024 Significance and Celebration )

ഈസ്റ്റര്‍, പാസ്ച അല്ലെങ്കില്‍ പുനരുദ്ധാരണ ഞായര്‍ എന്നും അറിയപ്പെടുന്നു. പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്നതു പോലെ മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാണത്തെ അനുസ്മരിക്കുന്ന ഒരു ക്രിസ്ത്യന്‍ ഉത്സവവും സാംസ്‌കാരിക അവധിയുമാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ആചരിക്കുന്ന ക്രിസ്തുമത വിശ്വാസികള്‍ സാധാരണയായി ഈസ്റ്ററിന് മുമ്പുള്ള ആഴ്ചയെ ഹോളി വീക്ക് എന്ന് വിളിക്കുന്നു.

ഇംഗ്ലീഷുകാരുടെ സഭ ചരിത്രമായ ഹിസ്റ്റോറിയ എക്ലെസിയാസ്റ്റിക്ക ജെന്റിസ് ആംഗ്ലോറത്തിന്റെ രചയിതാവായ സെയിന്റ് ബെഡ് ദി വെനെറബിളിന്റെ അഭിപ്രായത്തില്‍ ഈസ്റ്റര്‍ എന്ന ഇംഗ്ലീഷ് വാക്ക് വസന്തത്തിന്റെയും സഫലതയുടെയും ദേവതയായ ഈസ്‌ട്രേയില്‍ നിന്നുമാണ് രൂപപ്പെട്ടത്. പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ യേശുവിന്റെ പുനരുത്ഥാനം പ്രധാനമായും ക്രിസ്ത്യന്‍ മതങ്ങള്‍ കെട്ടിപ്പടുത്തതിന്റെ അടിത്തറയാണ്. അതിനാല്‍ തന്നെ ക്രിസ്ത്യന്‍ കലണ്ടറിലെ വളരെ പ്രധാനപ്പെട്ട തീയതിയാണ് ഈസ്റ്റര്‍.

ഈസ്റ്റര്‍ എഗ്ഗുകള്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ്. വിവിധ നിറങ്ങളുപയോഗിച്ചു അലങ്കരിച്ച പുഴുങ്ങിയ മുട്ടകളും, ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയതും മിട്ടായികള്‍ നിറച്ചതുമായ മുട്ടകളും ഇതിന്റെ ഭാഗമാണ്. ചില വീടുകളില്‍, ഈസ്റ്റര്‍ ബണ്ണി എന്നറിയപ്പെടുന്ന ഒരു കഥാപാത്രം ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ കുട്ടികള്‍ക്ക് മിഠായിയും ചോക്കലേറ്റ് മുട്ടകളും നല്‍കുന്നു. ഈസ്റ്റര്‍ ബണ്ണി അമേരിക്കന്‍ സംസ്‌കാരത്തിലെ സാന്താക്ലോസിനോട് സാമ്യമുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ്.

Story highlights : ‘പ്രീ- ലവ്‌ഡ്‌’; സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ

Story highlights : Easter 2024 Significance and Celebration