‘ഞാൻ നീതിമാൻ മാരെയല്ല പാപികളെയത്രേ വിളിപ്പാൻ വന്നത്’ ; ആരാധകരെ ആവേശത്തിലാക്കി ‘അബ്രഹാമിന്റെ സന്തതികൾ’ ടീസർ കാണാം


നവാഗത സംവിധായകൻ ഷാജി പാടൂർ  സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസർ പുറത്തിറങ്ങി. ഡെറിക്ക് എബ്രഹാം എന്ന പൊലീസുകാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കനിഹ മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രത്തിൽ, സിദ്ദിഖ്, രഞ്ജി പണിക്കർ, അൻസൻ പോൾ, തരൂഷി, ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ ഫനീഫ് അഥേനിയാണ് ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് അബ്രഹാമിന്റ് സന്തതികൾ നിർമ്മിക്കുന്നത്.

റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം നൽകിയിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും നേരത്തെതന്നെ സോഷ്യൽ മീഡിയയിലൂടെ ഹിറ്റായിരുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജൂൺ 16 നാണ് തിയേറ്ററുകളിലെത്തുക.