ബോംബ് പൊട്ടിത്തുടങ്ങി…’ഇത് ഒരു ഒന്നൊന്നര ബോംബ് തന്നെ’…ട്രെയ്‌ലർ കാണാം…

June 21, 2018

മലയാള സിനിമാ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ പുതിയ ചിത്രം ഒരു പഴയ ബോംബ് കഥയുടെ ട്രെയ്‌ലർ പുറത്തുവന്നു. ഒരു പുതുമുഖ നടനൊപ്പമാണ് ഷാഫി മലയാളികളെ ഇത്തവണ ചിരിപ്പിക്കാനൊരുങ്ങുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജാണ് ‘ഒരു പഴയ ബോംബ് കഥ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ.

പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ ബിബിന്റെ നായികയായി എത്തുന്നത്. കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്,  ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍,  എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.ഇത് നിങ്ങളെ ചിരിപ്പിക്കുന്ന…..സന്തോഷിപ്പിക്കുന്ന “ബോംബ് ” എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രോമോ പുറത്തിറക്കിയിരുന്നു.