‘കൂടെ’ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്

‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധായികയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്. ‘കൂടെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയയും പാർവതിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 6 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ പെങ്ങളായാണ് നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്.

കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.