ചില മുഖത്തേക്ക് നോക്കുമ്പോൾ തളർന്നു പോകുന്നതായി തോന്നും, അവരോടൊക്കെ ചിരിച്ചുകൊണ്ട് മറുപടി പറയണം; മാനുഷി ഛില്ലർ

എന്റെയുള്ളിൽ നല്ലൊരു അഭിനേത്രി ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു, ആഗ്രഹം തുറന്നു പറഞ്ഞു ലോക സുന്ദരി മാനുഷി ഛില്ലർ.  ഡോക്ടർ ആകുന്നതും ആക്ടർ ആകുന്നതും ഒരുപോലെ തന്നെയാണെന്ന് എന്റെ അച്ഛൻ പറയാറുണ്ട്. കാരണം നല്ലൊരു ഡോക്‌ടർക്ക്‌ മാത്രമേ നല്ലൊരു ആക്ടർ ആകാൻ സാധിക്കൂ. കാരണം രോഗികളിൽ അമ്പതു ശതമാനം പേർക്കും രോഗശാന്തി നൽകുന്നത് അവരോടുള്ള സമീപനമാണ്.

ലോക സുന്ദരി ആയിരിക്കുമ്പോഴും ഇത്തരത്തിൽ ആക്ട് ചെയ്യേണ്ടിവരും കാരണം ചിലരുടെ മുഖത്തേക്ക് നോക്കുമ്പോൾ തളർന്ന് പോകുന്നതായി തോന്നും, അവരോടൊക്കെ ചിരിച്ചുകൊണ്ട് മറുപടി പറയേണ്ടി വരും. അതുകൊണ്ടു തന്നെ എന്റെ  ഉള്ളിൽ നല്ലൊരു അഭിനേത്രി ഉള്ളതായി ഞാൻ തിരിച്ചറിഞ്ഞു.

കൃത്യമായ സമയമാകുമ്പോൾ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും ഇപ്പോൾ കുറച്ച് ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും മാനുഷി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.