പൃഥ്വിരാജ്, പാർവതി താരജോഡികളുടെ ‘മൈ സ്റ്റോറി’ തിയേറ്ററുകളിലേക്ക്; ആകാംഷയോടെ ആരാധകർ

പൃഥ്വിരാജ്, പാർവതി  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 6 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയിട്ടുള്ള ചിത്രം റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്‌നി ദിനകറും  ഓ വി ദിനകറും ചേർന്നാണ് നിർമിക്കുന്നത്.

പ്രിയാങ്ക് പ്രേം കുമാർ എഡിറ്റിങ്ങും ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ്, പാർവതി താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.“മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി” എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെയും പർവ്വതിയുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട റൊമാന്റിക് മെലഡി ഗാനം ശ്രേയ ഘോഷാലും ഹരി ചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.