‘ദാറ്റ് ഈസ് മഹാലക്ഷ്മി’; ക്വീൻ ആയി തമന്ന

തമന്ന നായികയായി എത്തുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ദാറ്റ് ഈസ് മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രശാന്ത് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്വീൻ എന്ന  സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് വേർഷനാണ് ദാറ്റ്  ഈസ് മഹാലക്ഷ്മി. മഹാലക്ഷ്മി എന്ന മുഖ്യ കഥാപാത്രത്തെയാണ് തമന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീലകാന്ദ സംവിധാനം ആരംഭിച്ച ചിത്രം പിന്നീട് പ്രശാന്ത വർമ്മ ഏറ്റെടുക്കുകയായിരുന്നു.

മൈസൂര് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അടുത്ത ഭാഗം ഷൂട്ട് ചെയ്യുന്നത് യൂറോപ്പിലായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഈ ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നും, സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും തമന്ന അറിയിച്ചു.

2014 ൽ വികാസ് ബാൽ സംവിധാനം ചെയ്ത് സിനിമയാണ് ക്വീൻ. കങ്കണ റാവൂത്താണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രം തെലുങ്കിലും വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.