ദളപതിക്ക് ഇന്ന് പിറന്നാൾ ; ആശംസകളുമായി താരങ്ങളും ആരാധകരും…

ദളപതിക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരങ്ങളും. തമിഴ് സിനിമയുടെ രാജാവായി മാറിയ വിജയിക്ക് ലോകമെമ്പാടുമുള്ള ആരധാകർ സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസകളുമായി സ്നേഹമറിയിക്കുകയാണ്.

അതേസമയം ഇത്തവണ തന്റെ പിറന്നാൾ ആഘോഷമാക്കരുതെന്ന നിർദ്ദേശവുമായാണ് വിജയ് നേരത്തെ ആരാധകർക്ക് മുന്നിലെത്തിയിരുന്നു . തമിഴ് നാട്ടിൽ തൂത്തുക്കുടി സ്റ്റെർലൈറ്റ് സമരവുമായി ബന്ധപ്പെട്ട്  13 പേർ മരിച്ച സാഹചര്യത്തിലാണ് ഇത്തവണ പിറന്നാൾ ആഘോഷം താരം വേണ്ടെന്ന് വെച്ചത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും വിജയ് ആരാധകർ പിറന്നാൾ ഗംഭീരമാക്കാനിരിക്കെയുണ്ടായ വിജയിയുടെ തീരുമാനം ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എങ്കിലും താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്. ട്വിറ്ററിലൂടെ  മാത്രമായി ഏകദേശം 1.5 മില്ല്യൺ ആളുകളാണ് ആശംസകൾ അറിയിപ്പിച്ചത്.