”നീ പ്രണയമോതും പേരെന്നോ”പ്രണയം പറഞ്ഞ് ഫഹദും ഐശ്വര്യയും ‘വരത്തനി’ലെ പുതിയ ഗാനം കാണാം

July 24, 2018

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘വരത്തൻ’. ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും.  വരത്തനിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ”നീ പ്രണയമോതും” എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ശ്രീനാഥ് ഭാസിയും നസ്രിയയും ഗാനമാലപിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് അഞ്ജലി മേനോൻ ചിത്രം ‘കൂടെ’യിലൂടെയാണ് . താരത്തിന്റെ തിരിച്ചുവരവ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വർത്തയായിരുന്നു. അതേസമയം ഫഹദ് ഫാസിൽ ചിത്രം വരത്തനിലൂടെ ഗായികയായി താരം എത്തുവെന്ന വാർത്ത മലയാളികൾക്ക് ഇരട്ടി മധുരം നൽകുന്നതായിരുന്നു.

ചിത്രത്തിൽ നസ്രിയ ആലപിച്ച ‘പുതിയൊരു പാതയിൽ’ എന്ന ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം  അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം നേരത്തെ  നസ്രിയ  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.  ഇതിന് മുന്‍പ് ദുല്‍ഖര്‍ ചിത്രം ‘സലാല മൊബൈല്‍സി’ന് വേണ്ടിയും  താരം പാടിയിരുന്നു.

‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്. അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം  പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ  ലഭിച്ചത്.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ  ലിറ്റിൽ സ്വയമ്പാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് -ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം  ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം ട്രാൻസും ഉടൻ തിയേറ്ററുകളിലെത്തും.