സുഹൃത്തിനൊപ്പം അതീവ സുന്ദരിയായി നയൻസ്; ചിത്രങ്ങൾ കാണാം

September 16, 2018

തെന്നന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻ താര. താരത്തിന്റെ സുഹൃത്തുമൊത്തുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  അതീവസുന്ദരിയായി നയൻസ് സുവർണ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ്  ആരാധകർ ഏറ്റെടുത്തത്.

നയന്‍‌ താര ലൈവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും വീഡിയോയും താരം  പുറത്തുവിട്ടിരിക്കുന്നത്. നയൻസും സുഹൃത്ത് വിഘ്നേഷ് ശിവനും ഒരുമിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ നയൻസിന്റെ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. ഇരുവരും ഒന്നിച്ച്   ഗുരുദ്വാരയിലെ ലാംഗാറില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.

നയൻ താരക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഘ്നേഷ് നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച്  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. “ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. അതിലധികമായി സ്നേഹവും ഇതിലുണ്ട്”.