തരംഗമായി ആൻഡ്രിയയുടെ ഹോണസ്റ്റ്ലി’…വീഡിയോ ഗാനം കാണാം

September 26, 2018

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ആൻഡ്രിയ ജെർമിയ. സിനിമ അഭിനയത്തിന് ശേഷം പുതിയ പരീക്ഷണവുമായി എത്തി പ്രേക്ഷക മനം കവർന്നിരിക്കുകയാണ് താരം. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഹോണസ്റ്റ്ലി എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ അഭിനയിക്കുന്നതും പാടുന്നതുമെല്ലാം താരം തന്നെയാണ്.

ആൻഡ്രിയ എഴുതിയ വരികൾക്കും ആൽബത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ആൽബം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് ഗാനത്തിന് ആശംസകളുമായി നിരവധി ആളുകൾ രംഗത്തെത്തി. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന വീഡിയോയ്ക്കൊപ്പം ആൻഡ്രിയയുടെ ശബ്ദം അതിമനോഹരമായിരിക്കുന്നുവെന്നും നിരവധി ആളുകൾ കമന്റുകൾ നൽകിയിട്ടുണ്ട്.

അഭിനേത്രി മാത്രമല്ല, മികച്ച ഗായിക കൂടിയാണെന്ന് തെളിയിച്ച ആൻഡ്രിയയുടെ ആൽബത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്. തമിഴ് സിനിമയിൽ യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് എന്നീ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള  ആൻഡ്രിയയുടെ പുതിയ ആൽബമാണ് ഹോണസ്റ്റ്ലി..