ജയറാമിനെ മാമ്മോദീസ മുക്കി ലിയോ, ‘ലോനപ്പന്റെ മാമ്മോദീസ’ ഉടൻ…

September 4, 2018

മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബച്ചിത്രങ്ങൾ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിച്ച ജയറാം നായകനാവുന്ന പുതിയ ചിത്രമാണ്  ‘ലോനപ്പന്റെ മാമ്മോദീസ. ‘ ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് നിർമിക്കുന്നത്.  ബുധനാഴ്ച്ച ആരംഭിക്കുന്ന ലോനപ്പന്റെ മാമ്മോദീസായുടെ ചിത്രീകരണത്തിന്റെ ആദ്യഭാഗം അങ്കലാമിയിൽ ആരംഭിച്ചു.

ചിത്രത്തിൽ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജൻ, ശാന്തി കൃഷ്ണ, ഇന്നസെന്റ് , ദിലീഷ് പോത്തൻ , ജോജു മാള ഹരീഷ് കണാരൻ , അലൻസിയർ തുടങ്ങി വലിയ താരനിരകൾ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.ചമക്കുന്ന എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ലോനപ്പന്റെയും അയാൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങൾ നർമ്മത്തിൽ  ചാലിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ.  നാട്ടിൻ പുറത്തുകാരന്റെ വേഷത്തിൽ  ജയറാമെത്തുന്ന ചിത്രം സംവിധായകൻ സിദ്ധിഖിന്റെ വിതരണ കമ്പനിയായ എസ്  ടാക്കീസാണ്‌ തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം.

പഞ്ചവർണ തത്തയ്ക്ക് ശേഷം ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. നാട്ടിൻ പുറത്തെ ആളുകളുടെ ജീവിത കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.