പൃഥ്വിയുടെ ചുമലിലേറി അല്ലി; ചിത്രം പങ്കുവെച്ച് സുപ്രിയ..

ലോകം മുഴുവനുമുള്ള മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മുഖം. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. അത്തരത്തിലുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

ഇൻസ്റാഗ്രാമിലാണ്പൃഥ്വിയുടെ ചുമലിൽ ഇരിക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ഡാഡാ അല്ലി എന്ന ടൈറ്റിലോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

#Daada&Ally?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അല്ലിയുടെ നാലാം പിറന്നാൾ ദിനത്തിൽ കുട്ടിയുടെ മുഖം കാണിക്കുന്ന ചിത്രം താരങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. കുട്ടി താരത്തിന്റെ മുഖം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തതും.

“എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി”. സ്നേഹത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് കുറിച്ചു. അലംകൃത എന്ന പേരിന്റെ അർഥം അലങ്കരിക്കപ്പെട്ടവൾ എന്നാണ്. സെൻസ് എന്നൊരു അർഥം കൂടിയുണ്ട് ഈ പേരിന്. സുപ്രിയയാണ് അലംകൃത എന്ന പേര് ഇട്ടത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ചിത്രത്തിനൊപ്പം പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുട്ടി താരങ്ങളിൽ ഒരാളാണ് അല്ലി.