വൈറലായി ക്ലാസ് മുറിയിലെ കൊച്ചു ഗായകൻ ; വീഡിയോ കാണാം…

September 19, 2018

സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുകയാണ് നാലാം ക്ലാസുകാരൻ രജനീഷ് എന്ന കുട്ടിത്താരം. കുട്ടിയുടെ അധ്യാപകൻ എം കൃഷ്ണദാസാണ് കുട്ടിതാരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാലക്കാട് കാരക്കുരിശ്ശി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് രജനീഷ്.

ഒഴിവു സമയങ്ങളിൽ രജനീഷും കൂട്ടുകാരും ചേർന്ന് പാട്ടുകൾ പാടും. ഇത് പതിവായതോടെ രജനീഷിന്റെ പാട്ട് ശ്രദ്ദിച്ച അധ്യാപകനാണ് അവൻ നന്നായി പാടുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അവൻ പാട്ടുപാടുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

സാമ്പത്തികമായി വലിയ അടിത്തറയില്ലാത്ത കുടുംബത്തിലെ ഇളയ മകനാണ് രജനീഷ്. രജനീഷിന്റെ അച്ഛൻ ശിങ്കാരി മേളം കലാകാരനാണ്. നവ മാധ്യമങ്ങളിൽ തരംഗമായ ഈ കുട്ടിത്താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.