വിക്രവും കീർത്തിയും ഒന്നിച്ചു; കൈയ്യടിച്ച് ആരാധകർ, സാമി 2 ന്റെ ട്രെയ്‌ലർ കാണാം

September 11, 2018

തമിഴ് സൂപ്പർ താരങ്ങളായ വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ന്‍റെ ഒരു ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ടാമത്തെ ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഐശ്വര്യാ രാജേഷ്, ബോബി സിംഹ, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2003 ല്‍ ഇറങ്ങിയ സാമിയുടെ രണ്ടാം ഭാഗമാണ്. ഹരിയൊരുക്കിയ ചിത്രം ഈ മാസം 21ന് പ്രേക്ഷകരിലേക്കെത്തും.

സൂപ്പർ താരങ്ങളായ വിക്രം, കീർത്തി സുരേഷ്  ഒരുമിച്ച് ചേർന്ന് ചിത്രത്തിന് വേണ്ടി പാടിയ ഗാനത്തിന്റെ    മെയ്ക്കിംഗ് വിഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്. ‘പെണ്ണെ ഉന്നെ പാത്താൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്.

ഈ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ ആണ് പുറത്തുവിട്ടത്. വിക്രമിന്റെയും കീർത്തിയുടെയും ഗംഭീര ശബ്ദം എന്ന അടിക്കുറുപ്പോടെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയായിരുന്നു. കീർത്തിക്കൊപ്പം ഗാനം ആസ്വദിച്ച് ആലപിക്കുന്ന  വിക്രമിനെയാണ് വിഡിയോയില്‍ കാണുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..