പ്രേക്ഷക ഹൃദയം കീഴടക്കിയ കള്ളന്റെ വിശേഷങ്ങളുമായി നിവിൻ പോളി കോമഡി ഉത്സവത്തിൽ..

October 15, 2018

മലയാളായി പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം  കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആന്‍ഡ്രൂസും ഇന്ന് ഫ്ലവേഴ്സ് കോമഡി ഉത്സവത്തിൽ.

ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും മോഹൻലാലും ഒന്നിച്ചുള്ള അഭിനയത്തിന്റെ വിശേഷങ്ങളുമായാണ് താരം ഉത്സവ വേദിയിൽ എത്തുന്നത്.

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ അഞ്ച് കോടി കളക്ഷൻ നേടിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്.

വിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം കൊച്ചുണ്ണിക്കുണ്ട്.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, സണ്ണി വെയിൻ  കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.