സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്ത് ബോളിവുഡ് താരം; വൈറൽ വീഡിയോ കാണാം..

October 4, 2018

ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം സണ്ണി നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സണ്ണിക്കൊപ്പം ഭർത്താവ് ഡാനിയേൽ വെബ്ബറും ഡാൻസിന് ചുവടു വയ്ക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് താൻ സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന പുതിയ വീഡിയോ പങ്കുവെച്ചതും. ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. സ്വന്തമായ നിലപാടുകൾ വ്യക്തമാക്കുന്നതിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സണ്ണി ലിയോൺ.

കഴിഞ്ഞ ദിവസം താരത്തിന്റെയും കുടുംബത്തിൻറെയും മറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കൂട്ടത്തിൽ വൈറലായിരിക്കുകയാണ് സണ്ണിയുടെയും ഡാനിയേലിന്റെയും മൂത്ത പുത്രി നിഷയും. നടി സണ്ണി ലിയോണിന്റെയും ഭർത്താവ് ഡാനിയേൽ വെബ്ബറിന്റെയും കൂടെ മുംബൈയിലെ  വസതിയിൽ  നിഷ തന്റെ കുഞ്ഞവാവകൾക്കൊപ്പം വിനായക ചതുർഥി ആഘോഷിച്ചത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.

സണ്ണി തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും. സണ്ണിയുടെയും ഭർത്താവ് ഡാനിയേലിന്റെയും നെറ്റിയിൽ നിഷ കുറി തൊടുന്ന ചിത്രങ്ങളാണ്ആരാധകർ എറ്റെടുത്തത്. കുഞ്ഞുവാവയെ മടിയിൽ ഇരുത്തി പാല് കൊടുക്കുന്ന അമ്മ സണ്ണിയ്ക്കും ഡാനിയേലിനും കുറി തൊട്ടു നൽകുകയായിരുന്നു കുട്ടിത്താരം നിഷ.