മാസല്ല മരണമാസാണ് ഈ ‘അമ്മ; ഡാകിനിയിലെ പുതിയ ഗാനം കാണാം..

October 17, 2018

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡാകിനി. ചിത്രം നാളെ തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പായി ഹിറ്റായിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനവും. ഗാനത്തിന് തകർപ്പൻ ചുവടുകളുമായി  എത്തുന്ന ആ അമ്മയും.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ഡാകിനി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഡാകിനി’ എന്ന സിനിമയിൽ തികച്ചും വിത്യസ്തമായ വേഷത്തില്ലാണ് ഈ ഉമ്മമാര്‍ എത്തുന്നത്.

സുഡാനി ഫ്രം നൈജീരിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നര്‍മ്മത്തില്‍ കലര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ‘പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ ഡാകിനി എത്തുന്നു’ എന്ന കുറിപ്പും ട്രെയിലറിനൊപ്പം ചേര്‍ത്തിരുന്നു. രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേതു ലക്ഷ്മി, പോളി വത്സന്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, രഞ്ജിത്ത് എന്നിവരും ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് മിക്ക കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നത്.