‘ഡാകിനി’യിലെ പുതിയ ഗാനത്തിൽ അടിപൊളിയായി ഇന്ദ്രൻസ്; വീഡിയോ കാണാം..

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രാഹുല്‍ റിജി നായരുടെ പുതിയ ചിത്രമാണ് ഡാകിനി. ‘ഒറ്റമുറി വെളിച്ച’ത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഡാകിനി’. സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഇന്ദ്രന്‍സ് പ്രധാന വേഷത്തിൽ എത്തുന്ന പാട്ടിൽ ഇന്ദ്രന്‍സിന്റെ കിടിലന്‍ പ്രകടനം കാണാം. ഇടത് വലത് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗാനരചന ഹരിനാരായണന്‍.

തിരക്കഥയും സംവിധാനവും രാഹുൽ റിജി നായർ നിർവഹിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരന്‍, അലന്‍സിയര്‍, ഇന്ദ്രന്‍സ്, പോളി വത്സന്‍, സേതുലക്ഷ്മി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ബി രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇവർക്കൊപ്പം നിര്‍മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും കൂടെയുണ്ട്. അലക്സ് പുളിക്കല്‍ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്ക് ചിത്ര സംയോജനം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്‌.