ബോളിവുഡിൽ നിന്നും ശ്രദ്ധ നേടി ഒരു പിറന്നാൾ കേക്ക്..

October 19, 2018

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ബോളിവുഡ് നടി ഹേമമാലിനി. നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് എന്നും ബഹുമാനിക്കുന്ന താരത്തിന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് പിറന്നാൾ കേക്ക്. മക്കളായ ഇഷയ്ക്കും അഹാനയ്ക്കും കൊച്ചുമക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം.

എഴുപതിലും പതിനേഴിന്റെ ഭംഗിയുമായി നിൽക്കുന്ന ഹേമമാലിനി എന്നും ബോളിവുഡിലെ നിറ സാന്നിധ്യമാണ്. താരത്തിന്റെ സൗന്ദര്യം ബോളിവുഡിലെ സംസാര വിഷയം ആകാറുണ്ട്. എന്നാൽ മക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ പിറന്നാൾ കേക്കാണ് ഇത്തവണ ഏറെ ശ്രദ്ധനേടിയത്.

മൂന്ന് കേക്കുകളാണ് പിറന്നാൾ ആഘോഷത്തിൽ ഒരുക്കിയിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന കേക്കിലാണ് മയിലിനെ ഒരുക്കിയിരിക്കുന്നത്. കേക്കിന് മുകളിൽ മയിൽ പീലി വിടർത്തി നിൽക്കുന്ന ഡിസൈനിലാണ് കേക്ക് തയാറാക്കിയിരിക്കുന്നത്. ഒക്ടോബർ 16 നായിരുന്നു താരത്തിന്റെ പിറന്നാൾ. ഇത്തവണ കുടുംബത്തിനൊപ്പം താരം പിറന്നാൾ ആഘോഷിക്കുന്നത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.