പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ കോഹ്‌ലി

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ പുതിയൊരു ചരിത്രംകൂടി സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വെസ്റ്റ്ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് താരം പുതിയ റെക്കോര്‍ടിട്ടത്.

ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും അധികം റണ്‍സ് അടിച്ചെടുത്ത ഏഷ്യന്‍താരം എന്ന റെക്കോര്‍ഡാണ് സ്വന്തം പേരില്‍ വിരാട് കുറിച്ചത്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിഷബ് ഉള്‍ ഹഖിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്.

56 മാച്ചുകളില്‍ നിന്നുമായി 4,214 റണ്‍സാണ് ഹഖ് നേടിയത്. 42 മാച്ചുകള്‍ക്കൊണ്ട് കോഹ്‌ലി ഈ റെക്കോര്‍ഡ് മറികടന്നു. 42 മാച്ചുകളില്‍ നിന്നുമായി 4,233 റണ്‍സാണ് കോഹ്‌ലി നേടിയത്.