‘തത്സമയം ഒരു പെൺകുട്ടി’ക്ക് ശേഷം ‘കോളാമ്പി’യുമായി നിത്യ..

October 17, 2018

നിത്യാ മേനോൻ നായികയായി എത്തുന്ന പുതിയ ചിത്രം ‘കോളാമ്പി’ ഉടൻ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാർ എത്തുന്നചിത്രം കൂടിയാണ് കോളാമ്പി. കോളാമ്പി മൈക്ക് നിരോധിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയവരുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രൂപേഷ് ഓമനയാണ്.

നിത്യ മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രോഹിണി തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്. നെയ്യാറ്റിൻകര കൃഷ്ണപുരത്ത് നാളെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വർമ്മനാണ്.

ആരോഗ്യ പ്രശ്ങ്ങൾ കാരണം സിനിമയിൽ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാർ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം തത്സമയം ഒരു പെൺകുട്ടി  ആയിരുന്നു. ആ ചിത്രത്തിൽ നായികയായി എത്തിയ നിത്യ മേനോൻ തന്നെയാണ് പുതിയ ചിത്രത്തിലും നായികയായി എത്തുന്നത്..