കിടിലന്‍ ലുക്കില്‍ പ്രഭാസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

October 5, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പ്രഭാസിന്റെ പുതിയ ചിത്രങ്ങള്‍. താടിയും മീശയുമെല്ലാം കളഞ്ഞ് നല്ല ‘ചുള്ളന്‍’ ആയാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ പ്രഭാസിന്റെ പുതിയ മേയ്ക്ക്ഓവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.

പുതിയ സിനിമയ്ക്കു വേണ്ടിയാണ് പ്രഭാസിന്റെ ഈ രൂപമാറ്റം. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. പൂജ ഹെഡ്‌ജെയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹന്‍ജൊദാരോ, ഡി ജെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് പൂജ. ഇറ്റലി കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍രെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. യുവി ക്രീയേഷന്‍സും ഗോപീകൃഷ്ണ മൂവീസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം.


തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.
പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.