ആക്ഷൻ ഹീറോയായി പ്രഭാസ്, ‘സഹോ’യുടെ മേക്കിങ് വീഡിയോ കാണാം…

October 23, 2018

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘റൺ രാജ റൺ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട മേക്കിങ് വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വീഡിയോ ആരാധകർ പുറത്തുവിട്ടത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് സിംവിധായകൻ  മേക്കിങ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. ചിത്രീകരണം പൂര്‍ത്തിയായ സഹോ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രദ്ധാ കപൂറിന്റെ തെന്നിന്ത്യന്‍ പ്രവേശനം നടത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.