പ്രേക്ഷക ഹൃദയം കീഴടക്കി വിജയ്; ‘സർക്കാരി’ന്റെ ടീസർ കാണാം..

മലയാളവും തമിഴകവും ഒരുപോലെ കാത്തിരുന്ന വിജയ് ചിത്രം സർക്കാരിന്റെ ടീസർ പുറത്തിറങ്ങി. ദീപാവലിയോട് അനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ചിത്രത്തിനെത്തായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ വിജയ് മുഖ്യമന്ത്രിയായാണ് എത്തുന്നെതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം സുന്ദർ പീച്ചേയുടേതിന് സമാനമാണെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ  എ ആർ മുരുഗദോസ് പറഞ്ഞു. ഇതോടെ ചിത്രത്തിന് വാനോളം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തരിക്കുന്നത്.

‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത മാന്തരികന്‍ എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.