‘ആവേശമുണർത്തി സർക്കാർ’, മണിക്കൂറുകൾക്കുള്ളിൽ ഒരു കോടിയിലധികം കാഴ്ചക്കാർ; ടീസറിന് ലഭിക്കുന്നതിന് വൻ വരവേൽപ്പ്..

October 20, 2018

ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘സർക്കാർ’. ഇന്നലെ പുറത്തിറങ്ങിയ  ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റീലിസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ ടീസറിന് ഒരു  മണിക്കൂറുകൾക്കുള്ളിൽ ഒരു കോടിയിലധികം കാഴ്ചക്കാരാണ് ഉണ്ടായിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുന്ന ചിത്രം വാനോളം പ്രതീക്ഷയുമായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിൽ വിജയ് മുഖ്യമന്ത്രിയായാണ് എത്തുന്നെതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം സുന്ദർ പീച്ചേയുടേതിന് സമാനമാണെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ  എ ആർ മുരുഗദോസ് പറഞ്ഞു. ഇതോടെ ചിത്രത്തിന് വാനോളം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. ചിത്രത്തിനെത്തായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത മാന്തരികന്‍ എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.