അടിപൊളിയായി സായി പല്ലവി; യൂട്യൂബിൽ തരംഗമായി പുതിയ ചിത്രത്തിന്റെ ടീസർ..

October 11, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സായി പല്ലവി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തീയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശര്‍വാനന്ദ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ കണ്ടത്.

സായി പല്ലവിക്കും ശര്‍വാനന്ദിനും പുറമെ മികച്ച നിരവധി താരനിരകൾ അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.