അച്ഛന്റെ കണ്ണുനീർ ‘പാടി’ത്തുടച്ച് സൂര്യ നാരായണൻ..വീഡിയോ കാണാം

സംഗീതത്തിന്റെ ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്ന ടോപ് സിംഗർ വേദിയിൽ മധുര സുന്ദര ഗാനങ്ങളുമായി എത്തുകയാണ് സൂര്യ നാരായണൻ എന്ന ആറാം ക്ലാസുകാരൻ. ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന അതിമനോഹരമായ ഗാനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ കൊച്ചുകലാകാരൻ ‘ജില്ലാം ജില്ലാല’ എന്ന അടിപൊളി ഗാനവും പാടി ടോപ് സിംഗർ വേദിയെ കൂടുതൽ ആഘോഷഭരിതമാക്കി.

സംഗീതത്തെ അകമറിഞ്ഞ് സ്നേഹിക്കുന്ന ഈ കൊച്ചു ഗായകൻ അടിപൊളി പ്രകടനവുമായി ടോപ് സിംഗർ വേദിയിൽ എത്തുമ്പോൾ സംഗീതത്തിന്റെ ലോകത്ത് നിന്നും മാതാപിതാക്കള്‍ ഈ ഗായകന് നിറഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കി കൂടെത്തന്നെയുണ്ട്. പ്രൊഫഷണൽ ഗായകനായ പ്രേം രാജ് എന്ന പിതാവിന്റെ മകൻ അച്ഛനേക്കാൾ മികച്ച പ്രകടനവുമായാണ് വേദിയിൽ എത്തുന്നത്.

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.